എറണാകുളത്തുനിന്നും പെട്രോളിയം ഉത്പന്നവുമായി പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ടാങ്കറിന് ലീക്കുണ്ടായി

ആലപ്പുഴ: ആലപ്പുഴ വഴിച്ചേരിയില്‍ നിയന്ത്രണം തെറ്റിയ ടാങ്കര്‍ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് പുലര്‍ച്ചെ 5.30 ഓടെ ആലപ്പുഴ വഴിച്ചേരി ജംഗ്ഷന് പടിഞ്ഞാറുവശം ചിങ്ങന്തറ സി.ജെ. സേവ്യറിന്റെ വീട്ടിലേക്ക് ആണ് ലോറി പാഞ്ഞുകയറിയത്. ഇടിയേറ്റ് വീടിന്റെ മതിലും ഗേറ്റും പൂര്‍ണമായും തകര്‍ന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലോറി സമീപത്തെ തേക്കുമരത്തില്‍ തട്ടിനിന്നതിനാല്‍ വന്‍ അപകടമൊഴിവായി. എറണാകുളത്തുനിന്നും പെട്രോളിയം ഉത്പന്നവുമായി പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ടാങ്കറിന് ലീക്കുണ്ടായി. പ്രെട്രോളിയം ഉല്‍പ്പന്നം ചോരാതിരിക്കാന്‍ എറണാകുളത്തുനിന്നും വേറെ ലോറിയെത്തിച്ച് പെട്രോളിയം ഉത്പന്നം അതിലേക്ക് പകര്‍ത്തിയാണ് ലോറി അപകട സ്ഥലത്തുനിന്നും മാറ്റിയത്.