കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത 42 മോഷണക്കേസുകളില്‍ പ്രതിയാണ് ഫൈസല്‍. വിവിധ കേസുകളിലായി 39 തവണ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. ആരാധനാലയങ്ങളില്‍നിന്ന് മോഷണം നടത്തുന്നതും പോക്കറ്റടിയുമാണ് പതിവ് കുറ്റകൃത്യങ്ങൾ.
തൃശൂര്‍: പള്ളിയുടെ മുമ്പിലുള്ള ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസില്‍ കുപ്രസിദ്ധ മോഷ്ടാവായ കൊടുങ്ങല്ലൂര്‍ കാര സ്വദേശി പ്ലാക്കപ്പറമ്പില്‍ ഫൈസല്‍ (50) അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ എറിയാട് ബീച്ചിനടുത്തുള്ള പടിയത്ത് പള്ളിയുടെ മുമ്പിലുള്ള ഭണ്ഡാരം കുത്തിപ്പൊളിച്ച് ഏകദേശം 7,000 രൂപയാണ് മോഷ്ടിച്ചത്. സെപ്റ്റംബർ 16-ന് രാത്രിയായിരുന്നു സംഭവം.
കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത 42 മോഷണക്കേസുകളില്‍ പ്രതിയാണ് ഫൈസല്‍. വിവിധ കേസുകളിലായി 39 തവണ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. ആരാധനാലയങ്ങളില്‍നിന്ന് മോഷണം നടത്തുന്നതും പോക്കറ്റടിയുമാണ് പതിവ് കുറ്റകൃത്യങ്ങൾ.
സ്വന്തം വീട്ടില്‍ സ്ഥിരമായി താമസിക്കാത്ത ഫൈസല്‍, ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍, ഷോപ്പിംഗ് മാളുകള്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവയുടെ മുകള്‍നിലകളില്‍ മാറിമാറി താമസിച്ചാണ് മോഷണങ്ങള്‍ നടത്തി വന്നിരുന്നത്. കൊടുങ്ങല്ലൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. അതുല്‍ മോഹന്‍, എ.എസ്.ഐ. ജോസഫ്, എസ്.സി.പി.ഒമാരായ ഷമീര്‍, മിഥുന്‍, ഗോപേഷ്, സി.പി.ഒ. ഷെരീഫ് എ. എന്നിവരാണ് പ്രതിയെ പിടികൂടിയത്.