വാതകചോർച്ചയെ തുടർന്ന് പൊലീസും ഫയർഫോഴ്സ് സംഘവുമെത്തി പ്രദേശത്ത് നിന്നും ആളുകളെ മാറ്റുകയാണ്

കണ്ണൂർ: കണ്ണൂർ ചാലയിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞ് അപകടം. മംഗലാപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ടാങ്കർ ലോറിയാണ് ചാല ബൈപ്പാസിൽ വെച്ച് അപകടത്തിൽ പെട്ടത്. അമിത വേഗത്തിലെത്തിയ ലോറി മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാതകചോർച്ചയെ തുടർന്ന് പൊലീസും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നു. നിലവിൽ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘമാണ് സ്ഥലത്തുള്ളത്. കൂടുതൽ യൂണിറ്റുകളെ സ്ഥലത്തെിക്കാനുള്ള നടപടികളാരംഭിച്ചതായി കണ്ണൂർ മേയർ അറിയിച്ചു. പ്രദേശത്ത് നിന്നും ആളുകളെ മാറ്റുകയാണ്. കൂടുതൽ പൊലീസും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര സാഹചര്യം ഇല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. വിദഗ്ധരെത്തി ചോർച്ച മാറ്റുമെന്നും .അമിതവേഗമാണ് അപകട കാരണമെന്നാണ് പ്രാഥമീക നിഗമനമെന്നും അദ്ദേഹം അറിയിച്ചു. 

updating...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona