കാസർകോട്: ഉപ്പള ഗേറ്റിന് സമീപം ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. പുലർച്ചെ നാലരയോടെയാണ് സംഭവം. വാതക ചോർച്ച ഇല്ലെന്ന് ഫയർഫോഴ്സ് പരിശോധിച്ച് ഉറപ്പു വരുത്തി. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്നു ലോറി. ഡ്രൈവറെ നിസാര പരിക്കുകളോടെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.