Asianet News MalayalamAsianet News Malayalam

ദേശീയപാതാ നിർമാണത്തിനിടെ തൃശ്ശൂരിൽ അപകടം; ടാറിംഗ് വാഹനത്തിന് തീപിടിച്ചു, ഡ്രൈവർക്ക് പൊള്ളലേറ്റു

മറ്റു തൊഴിലാളികളും ഫയർഫോഴ്സും ചേർന്ന്  തീയണച്ചു. എന്നാൽ അപ്പോഴേക്കും ടാറിംഗ് മെഷീൻ പൂർണമായും കത്തിനശിച്ചു

Tarring vehicle for National highway construction catches fire at Thrissur kgn
Author
First Published Dec 3, 2023, 9:24 AM IST

തൃശ്ശൂർ: ദേശീയപാതാ നിർമ്മാണത്തിനിടെ തൃശ്ശൂരിൽ അപകടം. കയ്പമംഗലത്ത് റോഡു പണിക്ക് കൊണ്ടുവന്ന വാഹനത്തിന് തീ പിടിച്ചു. കയ്പ്പമംഗലം 12 ൽ   നിർദ്ദിഷ്ട ആറുവരി ദേശീയപാത 66 ന്റെ പണികൾക്കായി കൊണ്ടുവന്ന ടാറിംഗ് വാഹനത്തിനാണ് തീ പിടിച്ചത്. ഇന്നലെ രാത്രി പതിനൊന്ന്  മണിയോടെയായിരുന്നു തീപ്പിടുത്തം ഉണ്ടായത്. അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർ രഞ്ജിത്തിന് കൈക്ക് പൊള്ളലേറ്റു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റു തൊഴിലാളികളും ഫയർഫോഴ്സും ചേർന്ന്  തീയണച്ചു. എന്നാൽ അപ്പോഴേക്കും ടാറിംഗ് മെഷീൻ പൂർണമായും കത്തിനശിച്ചു. കയ്പമംഗലം പോലീസും സ്ഥലത്തെത്തിയിരുന്നു.

Asianet News Live | Election Result

Latest Videos
Follow Us:
Download App:
  • android
  • ios