ഉത്തര്‍ പ്രദേശില്‍ നിന്നുള്ള മെഴ്‌സിഡന്‍സ് ബെന്‍സ് കാറാണ് നാദാപുരം കസ്തൂരിക്കുളത്ത് വാഹന പരിശോധനക്കിടെ വടകര മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ രാജേഷ് എ ആര്‍ പിടികൂടിയത്. 

കോഴിക്കോട്: നികുതി വെട്ടിച്ചും, രജിസ്‌ട്രേഷന്‍ ഇല്ലാതെയും ഓടിയ ആഡംബര കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള മെഴ്‌സിഡന്‍സ് ബെന്‍സ് കാറാണ് നാദാപുരം കസ്തൂരിക്കുളത്ത് വാഹന പരിശോധനക്കിടെ വടകര മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ രാജേഷ് എ ആര്‍ പിടികൂടിയത്. 

19,000 കിലോമീറ്റര്‍ ഓടിയ കാര്‍ കോഴിക്കോട് സ്വദേശിക്ക് വില്‍പന നടത്തുകയായിരുന്നു. എന്നാല്‍ രജിസ്‌ട്രേഷന്‍ ചെയ്യുകയോ നികുതി അടക്കുകയോ ചെയ്തിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. 12 ലക്ഷത്തോളം രൂപയാണ് കാറിന്‍റെ നികുതി. 

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് കേരളത്തില്‍ സര്‍വ്വീസ് നടത്തുന്നതായി പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. ഇത്തരം വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് എം വി ഐ രാജേഷ് എ ആര്‍ പറഞ്ഞു.