Asianet News MalayalamAsianet News Malayalam

ചായ കുടിച്ച തുക യുപിഐ വഴി സ്വീകരിച്ചു; അഹമ്മദ് അലിയുടെ അക്കൗണ്ട് ബ്ലോക്കായി, ഒപ്പം കേസും

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ് ഇടപാട് നടത്തിയത് എന്നതിനാലാണ് അക്കൗണ്ട് മരവിപ്പിച്ചത് എന്നാണ് മിൽമ ഏജന്റ് അഹമ്മദ് അലിക്ക് ലഭിച്ച വിശദീകരണം. 

Tea amount received through UPI Ahmed Ali's account was blocked fvv
Author
First Published Oct 13, 2023, 3:24 PM IST

കാസർകോട്: ചായ കുടിച്ച തുക യുപിഐ വഴി സ്വീകരിച്ച കാസർകോട് നഗരത്തിലെ മിൽമ ബൂത്ത് ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ് ഇടപാട് നടത്തിയത് എന്നതിനാലാണ് അക്കൗണ്ട് മരവിപ്പിച്ചത് എന്നാണ് മിൽമ ഏജന്റ് അഹമ്മദ് അലിക്ക് ലഭിച്ച വിശദീകരണം. 

കാസർകോട് പുതിയ ബസ്റ്റാന്റിന് സമീപത്തെ അഹമ്മദ് അലിയുടെ മിൽമ ബൂത്തിൽ ഇപ്പോൾ യുപിഐ വഴി പണം സ്വീകരിക്കില്ല. അതിനൊരു കാരണമുണ്ട്. ഒരാൾ ചായകുടിച്ച പണം യുപിഐ വഴി സ്വീകരിച്ചതോടെ അഹമ്മദ് അലിയുടെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണിപ്പോൾ. ട്രേഡിംഗ് സ്ഥാപനത്തിന്റെ മറവിൽ 1.24 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ഓൺലൈൻ പേയ്മെന്റ് നടത്തിയതോടെയാണ് സംഭവം. കേസന്വേഷണത്തിൻ്റെ ഭാഗമായി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കേസിലാണ് അഹമ്മദ് അലിയുടെ അക്കൗണ്ട് മരവിപ്പിക്കൽ നടപടിയുണ്ടായത്. 

അധ്യാപക ജോലി നൽകാതെ വഞ്ചിച്ചെന്ന് കേസ്: മേജർ ആർച്ച് ബിഷപ്പിന്റെ അറസ്റ്റ് തടഞ്ഞു

സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതിയായിട്ടുള്ളവർ നടത്തുന്ന ഇടപാടുകളിൽ അന്നന്നത്തെ വരുമാനത്തിൽ ഉപജീവനം നടത്തുന്ന അഹമ്മദ് അലിയെപ്പോലുള്ളവരാണ് പലപ്പോഴും ബുദ്ധിമുട്ടിലാവുന്നത്. സ്ഥിരം ഇടപാട് നടത്തുന്ന അക്കൗണ്ട് ബ്ലോക്കാക്കിയിരിക്കുകയാണ് നിലവിൽ പൊലീസ്. ഒപ്പം കോട്ടയത്ത് കേസുമായിരിക്കുന്നു. ഒന്നുമറിയാതെ ഇരിക്കുമ്പോഴെത്തിയ കേസിലാകെ അങ്കലാപ്പിലും ആശങ്കയിലുമാണ് അഹമ്മദ് അലി.

പലസ്തീനെ പിന്തുണച്ച് വാട്സ് ആപ് സ്റ്റാറ്റസ്, കർണാടകയിൽ യുവാവ് പിടിയിൽ


 

Follow Us:
Download App:
  • android
  • ios