Asianet News MalayalamAsianet News Malayalam

അധ്യാപകൻ്റെ കൈ പ്ലസ് വൺ വിദ്യാർഥി തല്ലി ഒടിച്ചു, സംഭവം കുറ്റിപ്പുറത്ത് 

കലോത്സവ പരിശീലനം നടത്തുന്ന സ്ഥലത്ത്  കറങ്ങി നടന്നതിന് അധ്യാപകൻ വിദ്യാർഥിയെ ശകാരിച്ചിരുന്നു.

Teacher attacked by Student in Malappuram
Author
First Published Oct 29, 2023, 10:16 AM IST

മലപ്പുറം: അധ്യാപകനെ വിദ്യാർഥി ക്രൂരമായി മർദ്ദിച്ചതായി പരാതി. കുറ്റിപ്പുറം പേരശ്ശനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. അധ്യാപകനായ സജീഷിനാണ് പ്ലസ് വൺ വിദ്യാർഥിയുടെ മർദ്ദനമേറ്റത്. പ്രിൻസിപ്പലിന്റെ മുന്നിൽവെച്ചായിരുന്നു സംഭവം. മർദ്ദനത്തിൽ അധ്യാപകന്റെ കൈക്കുഴ വേർപെട്ടു. കലോത്സവ പരിശീലനം നടത്തുന്ന സ്ഥലത്ത്  കറങ്ങി നടന്നതിന് അധ്യാപകൻ വിദ്യാർഥിയെ ശകാരിച്ചിരുന്നു. സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് ജുവനൈൽ  ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട്‌ കൈമാറി. 

ഉപജില്ലാ കലോത്സവത്തിനായി പെൺകുട്ടികൾ പരിശീലനം നടത്തുന്ന സ്ഥലത്ത് കറങ്ങി നടന്ന വിദ്യാർഥികളെ അധ്യാപകൻ ശകാരിക്കുകയും വ പ്രിൻസിപ്പലിന് മുന്നിലെത്തിക്കുകയും ചെയ്തു. പ്രിൻസിപ്പലിന് മുന്നിൽ പ്രകോപിതനായ വിദ്യാർഥി അധ്യാപകനെ മർദിക്കുകയായിരുന്നു. അധ്യാപകന്റെ കൈ പിന്നിലേക്ക് തിരിച്ച് പുറത്തു ചവിട്ടുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നു. സജീഷ് ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 

Follow Us:
Download App:
  • android
  • ios