വിഷ്ണുവിനെ പിടിച്ച് പുറത്തിറക്കി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട മാവേലിക്കര വെട്ടിയാര്‍ സ്വദേശികളായ ജോജി, ജെന്നി, ജയകുമാര്‍, എബി, കണ്ണന്‍ എന്നിവരെ ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു

ചെങ്ങന്നൂര്‍: കാറിന് സൈഡ് കൊടുത്തില്ലെന്ന കാരണത്താല്‍ യുവാക്കളുടെ സംഘം കാറിനെ ഓവര്‍ടേക്ക് ചെയ്ത് ഡ്രൈവറെ മര്‍ദ്ദിച്ചവശനാക്കി. ആല പൂമലച്ചാല്‍ കഴുത്തുംമൂട്ടില്‍ വിഷ്ണു സുധാകരന്‍ (22) നാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ രാത്രി 12.30 ഓടെ എംസി റോഡില്‍ ആഞ്ഞലി മൂട്ടിലാണ് സംഭവം. വിഷ്ണു സുധാകരന്‍ സഞ്ചരിച്ച കാറ് പുറകേ വന്ന കാറിന് സൈഡ് കൊടുക്കാത്തതിന് തുടര്‍ന്നായിരുന്നു ഓവര്‍ടേക്കും മര്‍ദ്ദനവും.

വിഷ്ണുവിനെ പിടിച്ച് പുറത്തിറക്കി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട മാവേലിക്കര വെട്ടിയാര്‍ സ്വദേശികളായ ജോജി, ജെന്നി, ജയകുമാര്‍, എബി, കണ്ണന്‍ എന്നിവരെ ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.