ഗണപതി ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയും ശാസ്ത ക്ഷേത്രത്തിലെ ഓഫീസ് അലമാരയുമാണ് കുത്തിതുറന്നത്. ഞായറാഴ്ച രാവിലെ ക്ഷേത്രം തുറക്കാനായി ശാന്തിമാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.
എടത്വാ: തലവടിയില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം. തലവടി ഗണപതി ക്ഷേത്രം, ആനപ്രമ്പാല്‍ ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രം എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. ഗണപതി ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയും ശാസ്ത ക്ഷേത്രത്തിലെ ഓഫീസ് അലമാരയുമാണ് കുത്തിതുറന്നത്. ഞായറാഴ്ച രാവിലെ ക്ഷേത്രം തുറക്കാനായി ശാന്തിമാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്തിന്റെ നേതൃത്വത്തില്‍ ഗണേശസമിതി പ്രവര്‍ത്തകരായ പ്രശാന്ത് വേമന, അജിത്ത് രാമച്ചേരി, അജിത്ത് പുന്നാമ്പില്‍ എന്നിവര്‍ എടത്വാ പൊലീസില്‍ പരാതി നല്‍കി. പൊലീസിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നിന്നെത്തിയ വിരലടയാള വിദഗദ്ധര്‍ തെളിവുകള്‍ ശേഖരിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
