തിരുവനന്തപുരം: നിരവധി ക്ഷേത്ര മോഷണക്കേസുകളിൽ പ്രതിയായ നരുവാംമൂട് സ്വദേശിയെ പൊലീസ് പിടികൂടി. 67കാരനായ ഗോപിയെയാണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. മലയിൻകീഴ് മച്ചേൽ ദേവി ക്ഷേത്രം, പെരുകാവ് കാവിൽ ദേവി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നെല്ലാം ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. 

മോഷണം നടത്താൻ ലക്ഷ്യമിടുന്ന ക്ഷേത്രങ്ങളുടെ പരിസരത്തു തമ്പടിച്ച് കാണിക്ക വഞ്ചികൾ പൊളിച്ച് പണമെടുക്കുന്നതാണ് ഇയാളുടെ രീതി. മലയിൻകീഴ്, മാറനല്ലൂർ, നരുവാമൂട് എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പത്തിലേറെ കേസുകൾ നിലവിലുണ്ട്. മറ്റൊരു മോഷണക്കേസിൽ പിടിയിലായ ഇയാൾ ഒരുമാസം മുൻപാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്.