Asianet News MalayalamAsianet News Malayalam

വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം

അടുക്കള ഭാഗത്ത് വാതിലിനരികില്‍ തൂക്കിയിട്ടിരുന്ന ചങ്ങല കുട്ടി കളിക്കാനെടുക്കുകയായിരുന്നു.
 

Ten-year-old boy dies after cat chain straps around neck
Author
Malappuram, First Published Jan 17, 2022, 9:36 PM IST

മലപ്പുറം: മാറാക്കരയില്‍ വളര്‍ത്തുപൂച്ചയുടെ (Pet cat) ചങ്ങല (Chain) കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരന്‍ മരിച്ചു (10 year old dies). കാടാമ്പുഴ കുട്ടാട്ടുമ്മല്‍ മലയില്‍ അഫ്നാനാണ് (Afnan)മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. അടുക്കള ഭാഗത്ത് വാതിലിനരികില്‍ തൂക്കിയിട്ടിരുന്ന ചങ്ങല കുട്ടി കളിക്കാനെടുക്കുകയായിരുന്നു. അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങി ശ്വാസം മുട്ടിയാണ് മരിച്ചത്. വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും സംഭവം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പിന്നീട് മാതാവാണ് കുട്ടിയെ കയറില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടനെ കാടാമ്പുഴയയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാടാമ്പുഴ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പിതാവ്: ഉമറുല്‍ ഫാറൂഖ്. മാതാവ്: ഖൈറുന്നിസ.

ബാല്‍ക്കണിയില്‍ നിന്ന് വലിച്ചെറിഞ്ഞ കുപ്പി തലയില്‍ പതിച്ച് യുവാവ് മരിച്ചു

ദുബൈ: ബാല്‍ക്കണിയില്‍ നിന്ന് അലക്ഷ്യമായി വലിച്ചെറിഞ്ഞ കുപ്പി (throwing glass bottle from a balcony) തലയില്‍ പതിച്ചതിനെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ((critically injured)  ആശുപത്രിയിലായിരുന്ന യുവാവ് മരിച്ചു. 10 ദിവസം തീവ്രപരിചരണ വിഭാഗത്തില്‍  കഴിഞ്ഞ ശേഷമാണ് ഒമാന്‍ സ്വദേശിയായ യുവാവ് മരണത്തിന് കീഴടങ്ങിയത്. കുപ്പി വലിച്ചെറിഞ്ഞ പ്രവാസി നേരത്തെ തന്നെ അറസ്റ്റിലായിരുന്നു (Expat arrested). 

ദുബൈയിലെ ജെബിആര്‍ ഏരിയയിലായിരുന്നു (JBR area in Dubai) സംഭവം. ഒമാനിലെ ജാലന്‍ ബാനി ബൂഹസന്‍ സ്വദേശിയായ സുലൈമാന്‍ ബിന്‍ ഇബ്രാഹീം അല്‍ ബലൂശി എന്നായാളാണ് മരണപ്പെട്ടത്. സുഹൃത്തിനൊപ്പം ദുബൈയിലെ ഒരു റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെയാണ് ചില്ല് കുപ്പി അദ്ദേഹത്തിന്റെ തലയില്‍ പതിച്ചത്. തൊട്ടടുത്ത ബഹുനില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് അലക്ഷ്യമായി വലിച്ചെറിഞ്ഞ കുപ്പിയാണ് യുവാവിന്റെ തലയില്‍ പതിച്ചത്. ഉടന്‍ തന്നെ മെഡിക്ലിനിക്ക് പാര്‍ക്ക് വ്യൂ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ മസ്‍തിഷ്‍ക മരണം സംഭവിച്ച യുവാവ് പത്താം ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.  

തെളിവുകളൊന്നും ലഭ്യമല്ലാതിരുന്നിട്ട് പോലും ദുബൈ പൊലീസിന്റെ ക്രിമിനല്‍ ഡേറ്റാ അനാലിസിസ് സെന്ററില്‍  അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കുപ്പി വലിച്ചെറിഞ്ഞ ആളിനെ കണ്ടെത്തിയതെന്ന് ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലീം അല്‍ ജല്ലാഫ് നേരത്തെ അറിയിച്ചിരുന്നു. തുടര്‍ നടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios