Asianet News MalayalamAsianet News Malayalam

പത്തു വയസുകാരിയെ നിരന്തരം ബലാത്സംഗം ചെയ്തു; കേസിൽ പ്രതിക്ക് 79 വര്‍ഷം കഠിന തടവും പിഴയും

തൊട്ടില്‍പാലം പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം  സമര്‍പ്പിച്ചത്

ten-year-old girl was repeatedly raped; 79 years rigorous imprisonment and fine for the accused in the case
Author
First Published Oct 1, 2024, 10:21 PM IST | Last Updated Oct 1, 2024, 10:21 PM IST

കോഴിക്കോട്: പത്തു വയസുകാരിയെ ബലാല്‍സംഗം ചെയ്ത പ്രതിക്ക് 79 വര്‍ഷം കഠിന തടവ്. കോഴിക്കോട് നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയാണ് തൊട്ടില്‍പ്പാലം സ്വദേശി ബാലനെ ശിക്ഷിച്ചത്. യുപി സ്കൂള്‍ വിദ്യാര്‍ത്ഥിനി നേരിട്ട കൊടിയ പീഡനം അധ്യാപികയാണ് ആദ്യം അറിഞ്ഞത്. തൊട്ടില്‍പാലം പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം  സമര്‍പ്പിച്ചത്.പെണ്‍കുട്ടിയെ പ്രതി നിരന്തരം ബലാല്‍സംഗം ചെയ്തെന്നാണ് കേസ്. 79 വര്‍ഷം കഠിന തടവിന് പുറമേ 1,12,000 രൂപ പിഴയും അടയ്ക്കണം . കേസില്‍ പ്രോസിക്യൂഷന്‍ 14 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

സ്കൂൾ വിദ്യാർത്ഥിക്കുനേരെ പാഞ്ഞടുത്ത് തെരുവുനായക്കൂട്ടം; ബാഗ് ഊരിയെറിഞ്ഞ് വീട്ടിലേക്ക് ഓടിക്കയറി വിദ്യാര്‍ത്ഥി

Latest Videos
Follow Us:
Download App:
  • android
  • ios