കുട്ടിയുടെ വീട്ടിലേക്ക് ആവശ്യമായ വിറക് കോടുക്കാമെന്ന് പറഞ്ഞ് ജോസ് കുട്ടിയേ വീട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു. 

തിരുവനന്തപുരം: പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ തമിഴ്നാട് സ്വദേശിയെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശിയും പൂവാറിൽ വാടകയ്ക്ക് താമസിക്കുന്നതുമായ ജോസി(39) നെയാണ് പൊലീസ് പിടികൂടിയത്. ശനിയാഴ്ച ഉച്ചക്ക് 12 മണിയോട് കൂടിയാണ് സംഭവം. വീടിന് സമീപത്ത് കളിക്കുകയായിരുന്ന പത്ത് വയസുകാരനോട്, വീട്ടിലേക്ക് ആവശ്യമായ വിറക് തരാമെന്ന് പറഞ്ഞ് ജോസ് തന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 

പേടിച്ച് കരഞ്ഞുകൊണ്ട് വീട്ടിലേക്ക് പോയ കുട്ടിയോട് വീട്ടുകാർ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് വീട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് കാഞ്ഞിരംകുളം പൊലീസ് പ്രതിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കാഞ്ഞിരംകുളം എസ്.ഐ.പ്രതാപചന്ദ്രൻ, സിപിഒ മാരായ ശ്രീകണ്ഠൻ, കുമാർ, പ്രശാന്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പേരിൽ മറ്റെവിടെയെങ്കിലും കേസുകളുണ്ടോ എന്നും ചെന്നൈയിൽ പ്രതിയുടെ താമസം എവിടെയാണെന്നും അന്വേഷിച്ചു വരികയാണെന്നും എസ്.ഐ പ്രതാപചന്ദ്രൻ പറഞ്ഞു.