കോഴിക്കോട്:  ആന്ധ്രപ്രദേശിലെ ഓങ്കോളിൽ നടന്ന ദക്ഷിണ മേഖല ദേശീയ സബ് ജൂനിയർ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം ജേതാക്കളായി. തമിഴ്നാടിനാണ്  രണ്ടാം സ്ഥാനം. 

ആൺകുട്ടികളുടെ വിഭാഗത്തിൽ ആന്ധ്രപ്രദേശിനെ പരാജയപ്പെടുത്തി തമിഴ്‌നാട് ജേതാക്കളായി. ടെന്നീസ് ബോൾ ക്രിക്കറ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് ചെയർമാൻ ഡോ. ഗംഗാധരൈയ്യ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു.