താമരശേരി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സിഒഡിയുടെ മേല്‍നോട്ടത്തില്‍ മൈലള്ളാംപാറ ഇടവക സമൂഹത്തിന്റെ സഹായത്തോടെയാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്
കോഴിക്കോട്: മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും വീട് നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. താമരശേരി രൂപതയുടെ അല്‍ഫോന്‍സാ ഭവനനിര്‍മ്മാണ പദ്ധതിയില്‍ ഉൾപ്പെടുത്തിയാണ് വീട് നൽകിയത്. മൈലെള്ളാംപാറയില്‍ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട നാലു കുടംബങ്ങള്‍ക്കാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ രണ്ടുവീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി.
താമരശേരി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സിഒഡിയുടെ മേല്‍നോട്ടത്തില്‍ മൈലള്ളാംപാറ ഇടവക സമൂഹത്തിന്റെ സഹായത്തോടെയാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. വെഞ്ചിരുപ്പു കര്‍മ്മവും താക്കോല്‍ ദാനവും താമരശേരി രൂപത ചാന്‍സലര്‍ ഫാ.ബെന്നി മുണ്ടനാട്ട് നിര്‍വ്വഹിച്ചു.
മൈലള്ളാംപാറ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോര്‍ജ്ജ് ചെമ്പരത്തി, സിഒഡി പ്രതിനിധി ഫാ. ജോസഫ് ഏഴാനിക്കാട്ട്, പാരീഷ് സെക്രട്ടറി ജെയ്‌മോന്‍ മണ്ണനാല്‍, ട്രസ്റ്റിമാരായ സജി ആക്കാട്ട്, വിനോദ് എളൂക്കുന്നേല്‍, ഷിജു മലേകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
