വീട്ട് മുറ്റത്തിരുന്ന ബൈക്ക് റോഡിലിട്ട് കത്തിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കാക്കാഴം പുതുവൽ നവകുമാറിന്‍റെ സ്പ്ലെന്‍റർ ബൈക്കാണ് കത്തിച്ചത്.  ഇന്ന്  രാവിലെയാണ് ബൈക്ക് കത്തിച്ച നിലയിൽ കണ്ടത്.  

അമ്പലപ്പുഴ: വീട്ട് മുറ്റത്തിരുന്ന ബൈക്ക് റോഡിലിട്ട് കത്തിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കാക്കാഴം പുതുവൽ നവകുമാറിന്‍റെ സ്പ്ലെന്‍റർ ബൈക്കാണ് കത്തിച്ചത്. ഇന്ന് (11.8.2018) രാവിലെയാണ് ബൈക്ക് കത്തിച്ച നിലയിൽ കണ്ടത്. അമ്പലപ്പുഴ പോലീസ് സ്റ്റേഷന്‍റെ തൊട്ട് വടക്ക് ഭാഗത്തായിട്ടായിരുന്നു സംഭവം. 

വീട്ടുമുറ്റത്തിരുന്ന KL 04 A 6748 നമ്പരിലുള്ള ബൈക്ക് പുലർച്ചെയോടെ വീടിന് സമീപമുള്ള റോഡിലിട്ട് കത്തിക്കുകയായിരുന്നുവെന്ന് നവകുമാർ അമ്പലപ്പുഴ സ്റ്റേഷനിൽ നൽകിയ പരാതി പറഞ്ഞു. ബൈക്ക് പൂർണമായും കത്തിനശിച്ചു. മുൻ വൈരാഗ്യമാണ് ഇതിന് കാരണമെന്ന് സൂചനയുണ്ട്.