നിർത്തിയിട്ടിരുന്ന പിക്ക്അപ്പ് വാനിൽ ബൈക്ക് ഇടിച്ച് അപകടം.

തിരുവനന്തപുരം : വിഴിഞ്ഞം പൂവാർ റോഡിൽ യുവാക്കൾ സഞ്ചരിച്ച ബെെക്ക് നിറുത്തിയിട്ടിരുന്ന പിക്കപ്പ് വാനിന്റെ പുറകിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഴിഞ്ഞം കോട്ടപ്പുറം തുലവിള കൂടാരത്തിൽ ഡേവിഡിൻ്റെയും റാണിയുടെയും മകൻ

Add Asianetnews as a Preferred SourcegooglePreferred

എബി ഡേവിഡ് (21) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച വിഴിഞ്ഞം സ്വദേശി വിനീഷ് (19) നെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വെെകിട്ട് 4.45 ഓടെ വിഴിഞ്ഞം പൂവാർ റോഡിൽ ചൊവ്വരയ്ക്കും ചപ്പാത്തിനും ഇടയക്കുള്ള ഭാഗത്താണ് അപകടം നടന്നത്. വിഴിഞ്ഞം ഭാഗത്തേക്ക് വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക്‌ ചെയ്തിരുന്ന പെട്ടി ആട്ടോയുടെ പുറകിൽ ഇടിച്ചു കയറിയും റോഡിൽ തെറിച്ച് വീണും ഗുരുതര പരിക്കേറ്റ യുവാക്കളിൽ എബി ഡേവിഡ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടതായി പോലിസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സോണ ഏക സഹോദരിയാണ്.

പിണറായി മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് മകളുടെ കമ്പനിയിലേക്ക് കോടികൾ പ്രവഹിച്ചത്, മാറിനിൽക്കണമെന്ന് വിഡി സതീശൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം