രൂക്ഷമായ ദുർഗന്ധം വമിക്കുന്നതിനാൽ ഉടൻ ജഡം കുഴിച്ചുമൂടി...

മലപ്പുറം: പടിഞ്ഞാറെക്കര ടൂറിസം ബീച്ചിൽ ഭീമൻ ഡോൾഫിന്റെ ജഡം കരക്കടിഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് 100 കിലോയിലധികം ഭാരമുള്ള ഡോൾഫിന്റെ അഴുകിയ ജഡം തീരത്തടിഞ്ഞത്. ഇന്ന് രാവിലെ ബീച്ചിലെത്തിയ ജീവനക്കാരാണ് ഡോൾഫിന്റെ ജഡം കണ്ടത്. രൂക്ഷമായ ദുർഗന്ധം വമിക്കുന്നതിനാൽ ഉടൻ ജഡം കുഴിച്ചുമൂടി. ബീച്ച് മാനേജർ സലാം തണിക്കാട്, മനോജ്‌ പുളിക്കൽ, ശറഫുദ്ധീൻ നായർത്തോട്, സുന്ദരൻ, ഗൗരി, ഉമൈബ, സുനിത,സൗമിനി, സുജാത എന്നിവർ ചേർന്നാണ് സംസ്കരിച്ചത്.