ബന്ധുവിന്റെ മരണവീട്ടിൽ എത്തിയ കുട്ടിയെ ഇന്നലെ വൈകിട്ടോടെ കാണാതാവുകയായിരുന്നു...
ഇടുക്കി: ആനവിലാസത്തിന് സമീപം ശാസ്താനടയിൽ ഇന്നലെ കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം സമീപത്തെ കുളത്തിൽ കണ്ടെത്തി. തമിഴ്നാട് കെ ജി പെട്ടി സ്വദേശി ദിനേശ് കുമാറിന്റെ മകൻ മിലൻ ആണ് മരിച്ചത്. ബന്ധുവിന്റെ മരണവീട്ടിൽ എത്തിയ കുട്ടിയെ ഇന്നലെ വൈകിട്ടോടെ കാണാതാവുകയായിരുന്നു.
കാൽ വഴുതി കുളത്തിൽ വീണതാകമെന്നാണ് പ്രാഥമിക നിഗമനം. പൊലീസും നാട്ടുകാരും രാത്രിമുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുമളി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
