തിമിംഗലത്തിന്റെ വായ്ഭാഗത്ത് വല കുടുങ്ങി കിടക്കുന്നുണ്ട്. ശരീരത്തിൽ നിന്ന് കുടൽ മാലകൾ പുറത്തുവന്നിട്ടുണ്ട്

കണ്ണൂർ: കണ്ണൂർ (Kannur) അഴീക്കലിൽ തിമിംഗലത്തിന്റെ (Whale) ജഡം കരയ്ക്കടിഞ്ഞു. ഇന്ന് രാവിലെ ലൈറ്റ് ഹൌസിന് സമീപത്താണ് തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. ജഡം കണ്ട നാട്ടുകാർ ഉടൻ തന്നെ കോസ്റ്റൽ പൊലീസിനെ (Coastal Police) വിവരമറിയിക്കുകയാരിന്നു. കോസ്റ്റൽ പൊലീസെത്തി നടപടികൾ സ്വീകരിച്ചു. വെറ്ററിനറി സർജൻ എത്തി ഉച്ചയോടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം (Post Mortem) പൂർത്തിയായതിന് ശേഷം മാത്രമേ എന്താണ് മരണകാരണം എന്ന് വ്യക്തമാകൂ. 

Read More: രണ്ടാംഘട്ട അലോട്ട്മെൻ്റ് കഴിഞ്ഞപ്പോൾ ബാക്കി 655 മെറിറ്റ് സീറ്റ്: ഫുൾ എ പ്ലസുകാർക്കും പ്ലസ് വൺ സീറ്റില്ല

തിമിംഗലത്തിന്റെ മൃതദേഹത്തിന്റെ വായ്ഭാഗത്ത് വല കുടുങ്ങി കിടക്കുന്നുണ്ട്. ശരീരത്തിൽ നിന്ന് കുടൽ മാലകൾ പുറത്തുവന്നിട്ടുണ്ട്. അസ്വാഭാവിക മരണമാണോ അതോ സ്വാഭാവികമോ എന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ. വൈകുന്നേരത്തോടെ പോസ്റ്റ്മോർട്ടം പൂർത്തിയാകും എന്നാണ് കരുതുന്നത്. . പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം സംസ്കരിക്കും. 

Read More: കാടാമ്പുഴയിൽ പൂര്‍ണ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസ്, പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും ശിക്ഷ

YouTube video player