സിപിഎം പ്രവര്‍ത്തകയായ പത്തിയൂര്‍ കൃഷ്ണാ നിവാസില്‍ ആര്‍ കെ വനജ (50) യാണ് കോവിഡ് ബാധിച്ച് മരിച്ചത്. 

കായംകുളം: മഴ മൂലം വെള്ളത്താല്‍ ചുറ്റപ്പെട്ട വീട്ടുവളപ്പില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാനദണ്ഡങ്ങള്‍ പാലിച്ച് ഡിവൈഎഫ്‌ഐ സന്നദ്ധ സേനയുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചു. സിപിഎം പ്രവര്‍ത്തകയായ പത്തിയൂര്‍ കൃഷ്ണാ നിവാസില്‍ ആര്‍ കെ വനജ (50) യാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പത്തിയൂര്‍ പുഞ്ചയോരത്താണ് വീട്. ശക്തമായ മഴയില്‍ നാലുപാടും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുകയാണ്. മൃതദേഹം വള്ളത്തിലാണ് വീട്ടില്‍ എത്തിച്ചത്. വെള്ളം കയറിയ ഭാഗത്ത് പ്രത്യേക സംവിധാനമൊരുക്കിയാണ് ചിതയൊരുക്കിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona