2019 ലെ പ്രളയത്തിലാണ് പാലം തക‍ർന്നത്. പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയെങ്കിലും ന‍പടി ഉണ്ടായില്ല...

കൽപ്പറ്റ: വയനാട് പനമരം ഇഞ്ചിമലക്കടവിൽ പ്രളയത്തിൽ തകർന്ന പാലം പുനർനിർമിക്കാത്തതിൽ പ്രതിഷേധിച്ച് സ്കൂൾ തുറക്കൽ ദിനത്തിൽ വിദ്യാർഥികളുടെ സമരം. പാലം തകർന്നതോടെ സ്കൂളിലെത്താൻ വിദ്യാർഥികളുടെ യാത്ര ചങ്ങാടത്തിലൂടെ എട്ട് കിലോമീറ്റർ ചുറ്റിവളഞ്ഞാണ്. ഇതോടെയാണ് സ്കൂൾ തുറക്കുന്ന ദിവസം തന്നെ വിദ്യാ‍ർത്ഥികൾ സമരം തുടങ്ങിയത്.

2019 ലെ പ്രളയത്തിലാണ് പാലം തക‍ർന്നത്. പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയെങ്കിലും ന‍പടി ഉണ്ടായില്ല. ഇതോടെ 50 ഓളം കുട്ടികളാണ് സ്കൂളിൽ പോകാതെ സമരം നടത്തുന്നത്. ചങ്ങാടത്തിലൂടെ സാഹസികമായി യാത്ര ചെയ്യുന്നതിനിടെ രണ്ട് അപകടങ്ങളുമുണ്ടായി. പാലം നി‍ർമ്മിക്കുന്നതുവരെ സമരം തുടരുമെന്നാണ് രക്ഷിതാക്കൾ പറയുന്നത്. എന്നാൽ സമരം നീട്ടിക്കൊണ്ടുപോകാൻ ഇടവരുത്തില്ലെന്നും പാല നി‍ർമ്മാണം ഉടൻ ആരംഭിക്കുമെന്നും പഞ്ചായത്ത് അധികൃത‍ർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.