Asianet News MalayalamAsianet News Malayalam

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ കണ്ടക്ടർ കുഴഞ്ഞു വീണു; കൈത്താങ്ങായി യാത്രക്കാർ

യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ഡ്രൈവർ ബസ് കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിവഗിരിയിൽ നിന്നും കൂത്താട്ടുകുളത്തേക്ക് പോകുന്ന പാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവം. 

 The conductor collapsed in the running KSRTC bus
Author
First Published Jun 20, 2024, 4:41 PM IST

കൊല്ലം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ കണ്ടക്ടർ കുഴഞ്ഞു വീണു. കൊല്ലം കുണ്ടറ സ്വദേശി ഷെറിൻ( 42) ആണ് ബസിൽ വെച്ച് ഫിക്സ് വന്നതിനെ തുടർന്ന് കുഴഞ്ഞു വീണത്. യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ഡ്രൈവർ ബസ് കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. ശിവഗിരിയിൽ നിന്നും കൂത്താട്ടുകുളത്തേക്ക് പോകുന്ന പാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവം. ബോധ രഹിതനായ കണ്ടക്ടറെ യാത്രക്കാരാണ് ബസ്സിൽ നിന്നിറക്കിയത്. 

പോലീസിൽ ആത്മഹത്യകൾ പെരുകുകയാണെന്ന പരാതി പരിശോധിക്കണം, അടിയന്തര ഇടപെടൽ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios