കുഞ്ഞ് കാറിനകത്ത് പെടുകയായിരുന്നു. എന്നാൽ താക്കോൽ കാറിനകത്തായിരുന്നു. സ്പെയർ കീയും ഇല്ലായിരുന്നു. ഏലൂരിൽ നിന്നും അഗ്നിരക്ഷാസേനയെത്തി നാട്ടുകാരുടെ സഹായത്തോടെ ഡോർ തുറന്ന് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. 

കൊച്ചി: കാറിനുള്ളിൽ കുടുങ്ങിയ രണ്ട് വയസ്സുകാരന് രക്ഷകനായി ഫയർഫോഴ്സ്. കൊച്ചിയിലെ പാതാളം ജംഗ്ഷനടുത്ത് താമസ്സിക്കുന്ന ഷാജുവിന്റെ മകൻ ഋ്തിക് ആണ് അബദ്ധവശാൽ കാറിൽ കുടുങ്ങിയത്. രാവിലെ 8 മണിയോടെയാണ് സംഭവം. 

അബദ്ധവശാൽ കുഞ്ഞ് കാറിനകത്ത് പെട്ടുപോവുകയായിരുന്നു. എന്നാൽ താക്കോൽ കാറിനകത്തായത് കാർ തുറക്കുന്നതിന് വെല്ലുവിളിയായി. കാറിന് സ്പെയർ കീയും ഇല്ലായിരുന്നത് പ്രശ്നം ഗുരുതരമാക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ഏലൂരിൽ നിന്നും അഗ്നിരക്ഷാസേനയെത്തി നാട്ടുകാരുടെ സഹായത്തോടെ കാറിൻ്റെ ഡോർ തുറന്ന് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ബാക്ക് ഡോറിൻ്റെ ചെറിയ ചില്ല് പാളി ഉളക്കി മാറ്റി കൈയിട്ട് ഡോർ തുറന്നായിരുന്നു കുട്ടിയെ രക്ഷിച്ചത്. 

സിഐഡി മൂസ 2 വരും, ആദ്യഭാ​ഗത്തെ പോലെ കട്ടയ്ക്ക് പിടിക്കും; ഉറപ്പിച്ച് പറഞ്ഞ് ജോണി ആന്റണി

അതേസമയം, കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് വിവരം. ഏലൂരിൽ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസ്സർ ഡി ഹരിയുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ അനിമോൻ, എംവി സ്റ്റീഫൻ, എസ്എസ് നിതിൻ, വിപി സ്വാഗത് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ചെറിയ കുട്ടികളുളള വീട്ടിൽ വാഹനങ്ങളുടെ സ്പെയർ കീ കരുതണമെന്ന് ഫയർഫോഴ്സ് മുന്നറിയിപ്പ് നൽകി. 

കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകൻ കടന്നുകളഞ്ഞു; 2 ദിവസം ഭക്ഷണം പോലും കിട്ടാതെ വലഞ്ഞ് വയോധികൻ

https://www.youtube.com/watch?v=Ko18SgceYX8