രാത്രി ഏഴ് മണിയോടെ, പരപ്പനങ്ങാടിക്കടുത്ത് വെച്ച് മത്സ്യ ബന്ധന ബോട്ടുകാർ കടലിൽ താഴ്ത്തിയ വലയിൽ കുടുങ്ങി ഇവരുടെ തോണി മറിയുകയായിരുന്നു..

കോഴിക്കോട്: മത്സ്യബന്ധന ബോട്ട് മറിഞ്ഞ് തിരയിൽപെട്ട മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. കോഴിക്കോട് ചാലിയത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ചാലിയം സ്വദേശികളായ അഷ്റഫ്, യൂസഫ്, ഹരീഷ് എന്നിവർ മത്സ്യബന്ധനത്തിനായി പോയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാത്രി ഏഴ് മണിയോടെ, പരപ്പനങ്ങാടിക്കടുത്ത് വെച്ച് മത്സ്യ ബന്ധന ബോട്ടുകാർ കടലിൽ താഴ്ത്തിയ വലയിൽ കുടുങ്ങി ഇവരുടെ തോണി മറിയുകയായിരുന്നു. പുലർച്ചെ ഇവിടെ മത്സ്യബന്ധനത്തിനെത്തിയ തോണിയിൽ ഉണ്ടായിരുന്നവരാണ് മൂന്ന് പേരെയും രക്ഷപ്പെടുത്തിയത്. ആർക്കും കാര്യമായ പരിക്കുകളില്ല.