രണ്ടു ബൈക്കില്‍ ആയി നാലു പേരാണ് സംഘത്തില്‍  ഉണ്ടായിരുന്നത്. രണ്ടാഴ്ച മുന്‍പ് കായംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ച് പൊതു സ്ഥലത്തു മദ്യപിച്ചതിനു പിടികൂടിയിരുന്ന ചിലരാണ് ഇതിന് പിന്നിലെന്നാണ് നിഗമനം

ഹരിപ്പാട്: മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍റെ വീടിനു നേരെ ആക്രമണം. കായംകുളം പൊലീസ് സ്റ്റേഷനിലെ സി പി ഒ ആയ ആറാട്ടുപുഴ വലിയഴീക്കല്‍ ഗുളികശ്ശേരില്‍ ബിനുമോന്റെ വീടിനു നേരെ ആണ് കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയ്ക്ക് കല്ലേറുണ്ടായത്. വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ കിടന്ന ആള്‍ട്ടോ കാറിന്റെ ഗ്ലാസ് കല്ലേറില്‍ തകര്‍ന്നു.

ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ അക്രമികള്‍ മതിലു ചാടി ഓടി മറയുന്നത് കണ്ടു. രണ്ടു ബൈക്കില്‍ ആയി നാലു പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. രണ്ടാഴ്ച മുന്‍പ് കായംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ച് പൊതു സ്ഥലത്തു മദ്യപിച്ചതിനു പിടികൂടിയിരുന്ന ചിലരാണ് ഇതിന് പിന്നിലെന്നാണ് നിഗമനം. ഇവരെ പിടികൂടിയ പൊലീസ് സംഘത്തില്‍ ബിനുമോനും ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യം ആകാം ആക്രമണത്തിന് കാരണം എന്നാണ് ബിനുമോന്‍ പറയുന്നത്.