തീപിടിത്തതിന്റെ കാരണം വ്യക്തമല്ല.  

കണ്ണൂർ: കണ്ണൂർ കാട്ടാമ്പള്ളി പുഴയിൽ ഹൗസ് ബോട്ട് കത്തി നശിച്ചു. അറ്റകുറ്റ പണികൾക്കായി പുഴയോരത്തു നിർത്തിയിട്ടിരുന്ന ഹൌസ് ബോട്ട് ആണ് കത്തിയത്. ഫയർ ഫോഴ്‌സും പോലീസും സ്ഥലത്തെത്തി. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല. 

അതേ സമയം, വയനാട് വൈത്തിരി അമ്പലപടിക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ചു. മേപ്പാടി സ്വദേശിയായ ജംഷീറും കുടുംബവും സഞ്ചരിച്ച നിസാൻ കാറിനാണ് തീപിടിച്ചത്. മണ്ണാർക്കാട് നിന്നും മേപ്പാടിക്ക് പോകുന്നതിനിടെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. യാത്രക്കാർക്ക് പരിക്കൊന്നുമില്ല. കാർ ഓടുന്നതിനിടെ ക്ലച്ച് കിട്ടാതെ വന്നപ്പോൾ ബോണറ്റ് തുറന്ന് നോക്കിയ സമയത്താണ് പുക ഉയരുന്നത് കണ്ടത്. പെട്ടെന്ന് തന്നെ തീയാളി പടർന്നു. ഫയർഫോഴ്സ് എത്തി തീയണച്ചു. കാർ പൂർണമായി കത്തി നശിച്ചു. തീ പിടിക്കാൻ ഉണ്ടായ കാരണം വ്യക്തമല്ല. 

മന്ത്രി രാജീവിന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ മുറി കത്തിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

സെക്രട്ടറിയേറ്റിൽ തീപിടിത്തം, മന്ത്രി രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ മുറി കത്തി

Asianet News | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News