Asianet News MalayalamAsianet News Malayalam

അറ്റകുറ്റപ്പണിക്കായി വെൽഡിങ് ചെയ്യുന്നതിനിടെ തീപിടിച്ച് ഹൗസ് ബോട്ട് നശിച്ചു

 

അറ്റകുറ്റപ്പണിയുടെ ഭാഗമായി നടന്ന വെൽഡിങ്ങിനിടെ ഹൗസ് ബോട്ടിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു

The houseboat was destroyed by fire while welding for repairs
Author
Kerala, First Published Apr 19, 2022, 11:59 PM IST

ആലപ്പുഴ: അറ്റകുറ്റപ്പണിയുടെ ഭാഗമായി നടന്ന വെൽഡിങ്ങിനിടെ ഹൗസ് ബോട്ടിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. ഇന്ന് വൈകിട്ട് നാലിന് തിരുമല ഭാർഗവൻ ജെട്ടിക്ക് സമീപം അറ്റകുറ്റപ്പണി നടത്തിയിരുന്ന ജോസിന്റെ ഉടമസ്ഥതയിലുള്ള 'ഗോഡ്സ് ഓൺ' എന്ന ഹൗസ് ബോട്ടാണ് കത്തിനശിച്ചത്.

 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. കുമരകം ഭാഗത്ത് ഓടുന്ന ഹൗസ് ബോട്ട് സീസണിൽ ഓടാൻ അറ്റകുറ്റപ്പണിക്കായാണ് ആലപ്പുഴയിൽ എത്തിച്ചത്. വെൽഡിങ്ങിനിടെയുണ്ടായ തീപൊരിയിൽ നിന്നാണ് തീപടർന്നത്. തീയാളുന്നത് കണ്ട് വെൽഡിങ്ങ് തൊഴിലാളികൾ അതിവേഗം പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. 

ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും കത്തിനശിച്ചു. സമീപത്ത് മറ്റ് ഹൗസ് ബോട്ടുകളുണ്ടായിരുന്നെങ്കിലും അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടൽ മൂലം വേഗത്തിൽ തീ കെടുത്താനായി. സംഭവമറിഞ്ഞ് ടൂറിസം പൊലീസ് സ്ഥലത്തെത്തിയിരുന്നു.

നാടിന്റെ സംഗമമായി മാണിക്കോത്ത് കൂട്ടായ്മയുടെ സമൂഹ നോമ്പുതുറ

കോഴിക്കോട്: ഒരു നാട് മുഴുവൻ ഒരിടത്ത് സംഗമിച്ച് സൗഹൃദം ഊട്ടിയുറപ്പിച്ച് അവർ യാത്ര പറഞ്ഞിറങ്ങി. പയ്യോളി മാണിക്കോത്ത് കൂട്ടായ്മ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറയാണ് (Break Fast) നാടിൻ്റെ സംഗമ വേദിയായി മാറിയത്. എല്ലാവരെയും ഹസ്തദാനം നൽകി സ്വീകരിച്ചിരുത്താൻ കൂട്ടായ്മയിലെ മുതിർന്നവർ തങ്ങളുടെ വീട്ടിലെ ചടങ്ങ് പോലെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മഗ്‍രിബ് ബാങ്ക് വിളി ഉയർന്നതോടെ നോമ്പുതുറയ്ക്ക് തുടക്കമായി. കൊവിഡ് മഹാമാരിക്കാലത്ത് രണ്ടുവർഷത്തോളം ഭീതിയോടെ അകലം പാലിച്ച് സ്വന്തം വീടുകളിൽ ഒതുങ്ങിക്കൂടിയവർ എല്ലാം മറന്ന് കൂട്ടായ്മയുടെ ഭാഗമായി. ഇഷ്ട വിഭവങ്ങൾ കഴിച്ച് മനം നിറഞ്ഞാണ് ഓരോരുത്തരം മടങ്ങിയത്.

നോമ്പുതുറയ്ക്ക് മുമ്പ് നടന്ന സാംസ്കാരിക സദസ്സ്  കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം ടി. ചന്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, നഗരസഭാംഗങ്ങളായ ഷൈമ മണന്തല, റസിയ ഫൈസൽ, അൻവർ കായിരികണ്ടി, ചെറിയാവി സുരേഷ് ബാബു, എൻ.പി. ആതിര, എഴുത്തുകാരായ സോമൻ കടലൂർ, മേലടി മുഹമ്മദ്, ഇബ്രാഹിം തിക്കോടി, ഖാദർ പള്ളിക്കര, സിനിമാ നടനും മിമിക്രി ആർട്ടിസ്റ്റുമായ മണിദാസ് പയ്യോളി, സംഘടനാ ഭാരവാഹികളായ എം.പി ഷിബു, മഠത്തിൽ നാണു, മഠത്തിൽ അബ്ദുറഹിമാൻ, സബീഷ് കുന്നങ്ങോത്ത്, വി.എം ഷാഹുൽ ഹമീദ്, കെ പി റാണാ പ്രതാപ്, കെ.ടി രാജ് നാരായണൻ, പടന്നയിൽ പ്രഭാകരൻ, ഡോ. രാഗേഷ് ഝാ, എ.കെ ബൈജു പ്രസംഗിച്ചു. സെക്രട്ടറി കെ.പി നന്ദു ലാൽ സ്വാഗതവും മാണിക്കോത്ത് പ്രമോദ് നന്ദിയും പറഞ്ഞു.

Follow Us:
Download App:
  • android
  • ios