ആനക്കാംപൊയിലിൽ വേട്ടക്കെത്തിയ സംഘം പിടിയിൽ. മൂന്നുപേരെ തിരുവമ്പാടി എസ്.ഐ. സനൽ രാജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
കോഴിക്കോട്: ആനക്കാംപൊയിലിൽ വേട്ടക്കെത്തിയ സംഘം പിടിയിൽ. മൂന്നുപേരെ തിരുവമ്പാടി എസ്.ഐ. സനൽ രാജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
മാനിപുരം തച്ചോട്ട് കുന്നുമ്മല്‍ മുഹമ്മദ്, പുറായില്‍ നൗഷാദ്, വേനപ്പാറ പൂവതൊടുകയില്‍ മുസ്ഥഫ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയില്‍ തിരുവമ്പാടി എസ് ഐ സനല്‍രാജിന്റെ നേതൃത്വത്തില്‍ ആനക്കാംപൊയില്‍ പ്രദേശത്ത് നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്.
അഞ്ചംഗ സംഘത്തെ ചോദ്യം ചെയ്യുന്നതിനിടെ വേട്ടസംഘത്തിലെ പ്രധാനികളായ ആനക്കാംപൊയില്‍ സ്വദേശികളായ പ്രകാശന്‍, രതീഷ് എന്നിവര്‍ ഓടി രക്ഷപ്പെട്ടു. തോക്കും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രകാശന്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. പിടിയിലായ പ്രതികളെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. രക്ഷപ്പെട്ട പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
