പയ്യന്നൂർ അരവൻചാലിൽ ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ച ഭർത്താവ് പൊലീസിൽ കീഴടങ്ങി. കല്ല്കുന്നേൽ സത്യനാണ് ഭാര്യ രജിതയെ ആക്രമിച്ചത്.
കണ്ണൂർ: പയ്യന്നൂർ അരവൻചാലിൽ ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ച ഭർത്താവ് പൊലീസിൽ കീഴടങ്ങി. കല്ല്കുന്നേൽ സത്യനാണ് ഭാര്യ രജിതയെ ആക്രമിച്ചത്. ശേഷം ഇയാൾ നേരിട്ട് പയ്യന്നൂർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഭാര്യ രജിത പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് ഇയാളെ പ്രകോപിപ്പിച്ചത്.
