ചേർത്തല: വീടിനുള്ളിലെ ബാഗിൽ സൂക്ഷിച്ചിരുന്ന ആറ് പവൻ സ്വർണ്ണാഭരണം മോഷണം പോയി. ചേന്നം പള്ളിപ്പുറം പഞ്ചായത്ത് പതിമൂന്നാം വാർഡ് ഉണ്ണിയേഴത്ത് ഗിരീഷിന്റെ വീട്ടിൽ നിന്നാണ് ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടത്. പതിമൂന്നിനാണ് ആഭരണം മോഷണം പോയതായി  മനസിലാകുന്നത്.

ഉടൻ ചേർത്തല പൊലീസിൽ പരാതി നൽകുകയും പൊലീസെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തെങ്കിലും ഇതുവരെ ഒന്നും കണ്ടെത്താനായില്ല. മൂന്നു മാല, ഒരു വള, ഒരു ജോടി കമ്മൽ, ഒരു മോതിരം, ഒരു ലോക്കറ്റ് എന്നിവ അടങ്ങുന്ന  സ്വർണ്ണാഭരണങ്ങൾ ഗിരീഷിന്റെ ഭാര്യ ആതിരയുടേതായിരുന്നു.

അലമാരയിൽ സൂക്ഷിച്ചിരുന്ന  ഇവ പണയം വെക്കുന്ന ആവശ്യത്തിന് പുറത്തെടുത്ത് ബാഗിനുള്ളിൽ മുറിയിൽ തന്നെ സൂക്ഷിച്ചിരിക്കെയാണ് മോഷ്ടിക്കപ്പെട്ടത്.

നിവിൻ പോളിയുടെ ഷൂട്ടിങ് ലൊക്കേഷനിൽ മോഷണം; കാറിലെത്തിയ സംഘം കവർന്നത് പൊറോട്ടയും ചിക്കനും

സൗഹൃദം നടിച്ചെത്തിയ യുവതിയും സംഘവും 53കാരിയെ ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ‌ കവർന്നു

ആയുർവേദ ഡോക്ടറുടെ വീട്ടിൽ കവർച്ച; തമിഴ്നാട് സ്വദേശിയും ഭാര്യയും കൂട്ടാളിയും പിടിയിൽ

വയനാട്ടിൽ സംസ്ഥാനത്തെ ഏറ്റവും വലിയ റേഷൻ കൊള്ള ; പൂട്ട് തകര്‍ത്ത് 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും കടത്തി