രാത്രിയിൽ ജോലി കഴിഞ്ഞ് പ്രസ് അടച്ച് പുറത്തിറങ്ങുന്ന സമയത്ത് മദ്യലഹരിയിലെത്തിലെ ഓട്ടോ ഡ്രൈവർ സന്തോഷ്, ഐസക്കിനെ ക്രൂരമായി മർദിക്കുകയായിരുന്നു

മൂന്നാർ: ഓട്ടോറിക്ഷയിലെ ഉച്ചത്തിലുള്ള പാട്ട് കുറയ്ക്കാനാവശ്യപ്പെട്ട പ്രസ് ഉടമയെ ഡ്രൈവർ ക്രൂരമായി മർദിച്ചു. നല്ല തണ്ണി റോഡിലെ മരിയ പ്രസ് ഉടമയായ എസ്.ഐസ്ക് (54) ആണ് മർദനമേറ്റ് ടാറ്റാ ടീ ആശുപത്രിയിൽ കഴിയുന്നത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. പ്രസിനു മുൻപിൽ പാർക്കു ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ നിന്നുള്ള അമിത ശബ്ദത്തിലുള്ള പാട്ട് കുറയ്ക്കാൻ ഐസക് ആവശ്യപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് ഡ്രൈവർമാരുടെ നേതൃത്വത്തിൽ ബഹളവുമായി പ്രസിലെത്തി. നാട്ടുകാരെത്തി പ്രശ്നം പരിഹരിച്ച് ഇവരെ മടക്കി അയച്ചു. എന്നാൽ രാത്രിയിൽ ജോലി കഴിഞ്ഞ് പ്രസ് അടച്ച് പുറത്തിറങ്ങുന്ന സമയത്ത് മദ്യലഹരിയിലെത്തിലെ ഓട്ടോ ഡ്രൈവർ സന്തോഷ്, ഐസക്കിനെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദമേറ്റ് കിടന്ന ഇയാളെ അയൽവാസികളാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ മൂന്നാർ പൊലീസ് കേസെടുത്തു.