കോഴിക്കോട്: നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. കോഴിക്കോട് ബാലുശേരി നിർമ്മലൂരിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം. ഇന്ന് പുലര്‍ച്ചയാണ് സംഭവം പുറത്തറിയുന്നത്. റിൻഷ തന്നെയാണ് വിവരം പുറത്ത് പറയുന്നത്. 

ബ്ലേഡ് കൊണ്ട് കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. ഇവര്‍ വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. അപമാനം ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തെ തുട‍ര്‍ന്ന് അമ്മ റിൻഷയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ഭർത്താവുമായി നാല് വര്‍ഷമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു.