ബുധനാഴ്ച വൈകിട്ട് 6.30നാണ് സംഭവം. ജോസിന്റെ ഭാര്യ മറിയാമ്മയെ പുരയിടത്തില്‍ അതിക്രമിച്ച് കയറിയ സോജി അസഭ്യം പറഞ്ഞ് വെട്ടുകത്തികാട്ടി ഭീഷണിപ്പെടുത്തി. 

മാന്നാര്‍: വസ്തു തര്‍ക്കത്തെ തുടര്‍ന്ന് വയോധികന്റെ കൃഷി അയല്‍വാസി വെട്ടി നശിപ്പിച്ചു. ചെന്നിത്തല പഞ്ചായത്ത് ഒരിപ്രം അഞ്ചാം വാര്‍ഡ് വ്‌സദേശി എം വൈ ജോസിന്റെ (65) കൃഷിയാണ് വെട്ടിനശിപ്പിച്ചത്. അയല്‍വാസി സോജി ഫിലിപ്പി (33) നെതിരെ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കി. 

ബുധനാഴ്ച വൈകിട്ട് 6.30നാണ് സംഭവം. ജോസിന്റെ ഭാര്യ മറിയാമ്മയെ പുരയിടത്തില്‍ അതിക്രമിച്ച് കയറിയ സോജി അസഭ്യം പറഞ്ഞ് വെട്ടുകത്തികാട്ടി ഭീഷണിപ്പെടുത്തി. പിന്നീട് വാഴ, മാവ്, കടച്ചക്ക, പ്ലാവിന്‍ തൈകള്‍, തെങ്ങിന്‍ തൈകള്‍, ഓമ, കുമ്പളം, ഫാഷന്‍ ഫ്രൂട്ട് എന്നിവ വെട്ടിനശിപ്പിച്ചു. 

പ്രമേഹരോഗത്താല്‍ വലതുകാലിന്റെ വിരലുകള്‍ മുറിച്ച് ചികിത്സയില്‍ കഴിയുന്ന ജോസ് തടയാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇയാള്‍ ഇരുവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ജോസ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona