തിരുവനന്തപുരം മലയിൻകീഴിൽ വ്യാപക മോഷണവും അക്രമവും. മൂന്ന് ക്ഷേത്രങ്ങളിലും ഒരു വീട്ടിലുമാണ് മോഷണം നടന്നത്. ക്ഷേത്രങ്ങളിൽ നിന്ന് പണം മോഷ്ടിച്ചു. വീട്ടുടമയെ മോഷ്ടാക്കൾ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു.
തിരുവനന്തപുരം: മലയിൻകീഴിൽ വ്യാപക മോഷണവും അക്രമവും. മൂന്ന് ക്ഷേത്രങ്ങളിലും ഒരു വീട്ടിലുമാണ് കവർച്ച നടന്നത്. വീട്ടുടമയെ മോഷ്ടാവ് കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു. വാറുവിളാകം ശിവനായക നാഗേശ്വര ക്ഷേത്രം, ആൽത്തറ ഭഗവതി ക്ഷേത്രം, ഇരട്ടക്കിടങ്ങ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. തിടപ്പള്ളിയും അന്നദാനപ്പെട്ടിയും കൗണ്ടറുകളും തല്ലിപ്പൊളിച്ച് പണം മോഷ്ടിച്ചു.
ഞായറാഴ്ച അർധരാത്രിയിലാണ് സംഭവം. പൊറ്റയിലെ വീട്ടുടമയെയാണ് മോഷ്ടാക്കൾ കമ്പിപ്പാര കൊണ്ട് തലക്കടിച്ചത്. സിനിമ കഴിഞ്ഞ് അർധരാത്രി വീട്ടിലെത്തിയപ്പോൾ ഒളിച്ചിരുന്ന കള്ളൻ ആക്രമിക്കുകയും അലമാര കുത്തിത്തുറന്ന് 5,000 രൂപ മോഷ്ടിക്കുകയുമായിരുന്നു. രണ്ടുപേരാണ് മോഷ്ടാക്കളെന്ന് വീട്ടുടമ അറിയിച്ചു. മോഷ്ടാക്കൾ സ്കൂട്ടറിൽ കടന്നുകളഞ്ഞതായും വീട്ടുടമ പറഞ്ഞു. സംഭവത്തിൽ മലയാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.


