മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം: കൊല്ലം ഉറുകുന്നിൽ വലതുകര കനാലിലേക്ക് നിയന്ത്രണംവിട്ട ലോറിമറിഞ്ഞ് രണ്ടുപേർ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സുനാമി ഫ്ലാറ്റിൽ ജിഷ്ണു (38), കരുനാഗപ്പള്ളി സ്വദേശിയായ കുഞ്ഞുമോൻ (ബാബു) എന്നിവരാണ് മരിച്ചത്. ഇന്ന് രണ്ടരയോടെയാണ് അപകടം. കോൺക്രീറ്റ് ജോലികഴിഞ്ഞ് ഉറുകുന്നിലേക്ക് വരുന്നതിനിടയിൽ ലോറി നിയന്ത്രണം വിട്ട് നാൽപതടി താഴ്ച്ചയുള്ള കനാലിലേക്ക് പതിക്കുകയായിരുന്നു. മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

