ഓട്ടോയിലുണ്ടായിരുന്നയാള്‍ സ്പാന്നർ കൊണ്ട് രജീഷിന്റെ തലയ്ക്കടിച്ചു.
കണ്ണൂർ: കണ്ണൂർ തലശ്ശേരി നാരങ്ങാപുറത്ത് ഡീസലടിച്ച പണം ചോദിച്ചതിന് പമ്പ് ജീവനക്കാരന് ക്രൂര മർദനം. പുന്നോൽ സ്വദേശി രജീഷിനാണ് മർദനമേറ്റത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. ഡീസലടിച്ച ശേഷം ഓട്ടോയിലെത്തിയ സംഘം പണം നൽകാതെ കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. രജീഷ് ഇത് ചോദ്യം ചെയ്തതിനായിരുന്നു മർദനം. ഓട്ടോയിലുണ്ടായിരുന്നയാള്‍ സ്പാന്നർ കൊണ്ട് രജീഷിന്റെ തലയ്ക്കടിച്ചു. തലയ്ക്ക് പരിക്കേറ്റ രജീഷ് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
