Asianet News MalayalamAsianet News Malayalam

കടൽതീരത്തടിഞ്ഞ തിമിംഗലത്തെ സംസ്കരിച്ചില്ല; ദുർഗന്ധം സഹിക്കാനാവാതെ പ്രദേശ വാസികൾ

കടൽത്തീരത്തടിഞ്ഞ ചെറിയ തിമിംഗലത്തെ മൂന്ന് ദിവസമായിട്ടും സംസ്ക്കരിക്കാത്തതിനെ തുടർന്ന് ദുർഗന്ധം രൂക്ഷം.

The sea dwelling whale was not buried The locals complains
Author
Kerala, First Published Apr 18, 2021, 8:32 PM IST

അമ്പലപ്പുഴ: കടൽത്തീരത്തടിഞ്ഞ ചെറിയ തിമിംഗലത്തെ മൂന്ന് ദിവസമായിട്ടും സംസ്ക്കരിക്കാത്തതിനെ തുടർന്ന് ദുർഗന്ധം രൂക്ഷം. പുന്നപ്ര ചള്ളി കടൽ തീരത്താണ് മൂന്ന് ദിവസം മുൻപ് 500 കിലോയോളം തൂക്കം വരുന്ന ചത്ത തിമിംഗലം അടിഞ്ഞത്. 

ദിവസങ്ങൾ കഴിഞ്ഞിട്ടും സംസ്കരിക്കാത്തതിരനെ തുടർന്ന് ഇത് ചീഞ്ഞഴുകി പ്രദേശത്ത് ദുർഗന്ധം പരക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. പുന്നപ്ര തെക്കു പഞ്ചായത്ത് വാർഡ് 15 ലെ കടലോരത്താണ് തിമിംഗലം അടിഞ്ഞത്. 

ഈ വിവരം പ്രദേശവാസികൾ അധികാരികളെ ധരിപ്പിച്ചിട്ടും നടപടി ഒന്നും ആയില്ലെന്നാണ് ആക്ഷേപം. വേനൽ മഴയിൽ ഇത് അഴുകി പകർച്ചവ്യാധികൾ പടരാൻ സാധ്യതയുണ്ടെന്നും തീരവാസികൾ പറയുന്നു.

Follow Us:
Download App:
  • android
  • ios