ഇവിടെ ഡയാലിസിസിന് വിധേയനാകവെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 

അരൂർ: പാമ്പ് കടിയേറ്റയാൾ ചികിത്സക്കിടെ മരിച്ചു. അരൂർ തുണ്ടത്തിൽ സുരേഷ് കുമാർ (50) ആണ് മരിച്ചത്. കഴിഞ്ഞ 24ന് അരൂർ ചെറുവള്ളി ക്ഷേത്രത്തിന് സമീപം വച്ചാണ് സുരേഷിനെ അണലി കടിച്ചത്. ഉടൻ തന്നെ എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ ഡയാലിസിസിന് വിധേയനാകവെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പരേതരായ പൊന്നപ്പൻ -സരോജിനി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: വാസുദേവൻ, സതീശൻ, രമാദേവി, അനിൽകുമാർ, രാജേഷ് കുമാർ, മനോജ് കുമാർ. 

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്; ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് എലി കടിച്ച് പരിക്ക്