മറയൂർ സഹായഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ഓട്ടോ നിയന്ത്രണവിടുകയായിരുന്നു...

ഇടുക്കി: വയറുവേദന അനുഭവപ്പെട്ട പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ മകൻ വാഹനപകടത്തിൽ മരിച്ചു. ചട്ടം മൂന്നാർ സ്വദേശി രെഞ്ജിത്ത് ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ രെഞ്ജിത്ത് സവാരി മതിയാക്കി ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് വീട്ടിലെത്തിയത്. തമിഴ് ആചാരപ്പടി ആടി [കർക്കിടകം] ആഘോഷിക്കാൻ ആട്ടിറച്ചിയുമായി എത്തിയ മകൻ, അച്ഛൻ ജീവാനന്ദം കട്ടിലിൽ കിടക്കുന്നത് കണ്ട് കാര്യം തിരക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വയറുവേദനയാണെന്ന് പറഞ്ഞതോടെ മറയൂർ സഹായഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ഓട്ടോ നിയന്ത്രണവിടുകയായിരുന്നു. ശക്തമായ മഴയിൽ മറയൂരിന് സമീപം നിയന്ത്രണം വിട്ട ഓട്ടോ മൂന്നു പ്രാവശ്യം മറിഞ്ഞ് ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. അതുവഴിവന്ന മീൻ വില്പനക്കാരാണ് ഇരുവരെയും അശുപത്രിയിലെത്തച്ചത്. അബോധവസ്ഥയിലായിരുന്ന പിതാവ് രക്ഷപ്പെടുകയും മകൻ മരിക്കുകയും ചെയ്തു. രെഞ്ജിത്തിന് നാലുമാസം പ്രായമുള്ള മകനുണ്ട്.