അമ്പലപ്പുഴ: പരീക്ഷാ സമയത്ത് വീട്ടിൽ ഉറങ്ങിപ്പോയ വിദ്യാർത്ഥിനിക്ക് പി.ടി.എ പ്രസിഡൻ്റിൻ്റെ ഇടപെടൽ മൂലം പരീക്ഷയെഴുതാൻ കഴിഞ്ഞു. വണ്ടാനം മുക്കയിൽ സ്വദേശിനിയായ പെൺകുട്ടിയാണ് പരീക്ഷാ ദിവസമാണെന്ന് ഓർക്കാതെ വീട്ടിൽ കിടന്നുറങ്ങിപ്പോയത്. കാക്കാഴം സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിനിയാണ് കുട്ടി. പത്തു മണി കഴിഞ്ഞിട്ടും പരീക്ഷക്ക് എത്താതിരുന്നതിനെത്തുടർന്ന് അധ്യാപകർ പി.ടി .എ പ്രസിഡൻ്റ് നസീറിനെ വിവരമറിയിച്ചു. ഇദ്ദേഹം ബൈക്കിൽ വിദ്യാർത്ഥിനിയുടെ വീട്ടിലെത്തിയപ്പോൾ പെൺകുട്ടി ഉറക്കമായിരുന്നു. എസ്.എസ് എൽ സി പരീക്ഷ ബുധനാഴ്ചയാണെന്നാണ് കുട്ടി വീട്ടിൽ പറഞ്ഞിരുന്നത്. ചൊവ്വാഴ്ച പരീക്ഷയില്ലായെന്ന ധാരണയിൽ കുട്ടി ഉറങ്ങുകയായിരുന്നു. ഉടൻ തന്നെ വിദ്യാർത്ഥിനിയുമായി നസീർ സ്കൂളിലെത്തി. 10.32 ന് കുട്ടി പരീക്ഷാ ഹാളിൽ പ്രവേശിച്ച് പരീക്ഷയെഴുതുകയും ചെയ്തു.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌