കടുങ്ങാത്തുകുണ്ടില്‍ നിന്ന് പുല്ലൂരിലേക്ക് വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ പോകുന്നവരായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്.

മലപ്പുറം: പാറമ്മലങ്ങാടിയില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുടെ മുകളിലേക്ക് ഭീമന്‍ പുളിമരം കടപുഴകിവീണ് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11.50നായിരുന്നു അപകടം. കടുങ്ങാത്തുകുണ്ടില്‍ നിന്ന് പുല്ലൂരിലേക്ക് വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ പോകുന്നവരായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്. കാവുംപടി സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ അസൈനാര്‍ എളയോടത്ത്, യാത്രക്കാരന്‍ ഹനീഫ ഒറുവിങ്ങല്‍ എന്നിവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്.

ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. റോഡരികില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ട് ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് മരം കടപുഴകി വീണത്. ഓട്ടോറിക്ഷക്ക് മുകളിലേക്ക് വീണ മരം റോഡിന് കുറുകെയുള്ള വൈദ്യുതി കമ്പിയില്‍ തട്ടി കെട്ടിടത്തിന് മുകളില്‍ പതിച്ചു. തുടര്‍ന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കെ എസ് ഇ ബി അധികൃതരുടെ നേതൃത്വത്തില്‍ മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.