രോഗിയുടെ സംസാരശേഷി നഷ്ടപെടുവാൻ സാധ്യത ഉള്ളതിനാലാണ് അതിനൂതനമായ (AWAKE CRANIOTOMI) എന്ന ശസ്ത്രക്രിയ നടത്തിയത്.
ആലപ്പുഴ: രോഗിയുടെ ബോധം നിലനിർത്തിക്കൊണ്ട് മാസ്‌തിഷ്ക്കത്തിനുള്ളിൽ നിന്ന് മുഴ നീക്കം ചെയ്തു. പരുമല സെന്റ് ഗ്രിഗോറിയസ് ആശുപത്രിയിൽ 73 വയസുള്ള രോഗിയുടെ ബോധം നിലനിർത്തി ക്കൊണ്ട് തന്നെ മാസ്‌തിഷ്ക്കത്തിനുള്ളിൽ നിന്ന് മുഴ നീക്കം ചെയ്യുന്നതിനായി നടന്ന ശസ്ത്രക്രിയ വൻ വിജയം.
രോഗിയുടെ സംസാരശേഷി നഷ്ടപെടുവാൻ സാധ്യത ഉള്ളതിനാലാണ് അതിനൂതനമായ (AWAKE CRANIOTOMI) എന്ന ശസ്ത്രക്രിയ നടത്തിയത്. രോഗിയെ പൂർണ്ണ ബോധത്തോടുകൂടി തികച്ചും വേദന രഹിതമായി ചെയ്യുന്ന ഒരു ശസ്ത്രക്രിയ എന്നതാണ് ഇതിന്റെ പ്രത്യേകത. ബോധം നിലനിർത്തിക്കൊണ്ടുതന്നെ വേദന രഹിതമായ ഒരു ശസ്ത്രക്രിയ എന്നത് വളരെ വിരളമായി മാത്രം സാധിക്കുന്ന ഒന്നാണ്.
പരുമല ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം തലവൻ ഡോക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഡോക്ടർ ദീപു എബ്രഹാം, അനസ്തേഷ്യ വിഭാഗം തലവൻ ഡോക്ടർ അജിത് സണ്ണി, ഡോക്ടർ ജിതിൻ ജയൻ ചെറിയാൻ എന്നിവരാണ് ഈ ശസ്ത്രക്രിയ ഏറ്റെടുത്ത് നടത്തിയത്. ശസ്ത്രക്രിയ നടത്തിയ രോഗി സുഖം പ്രാപിച്ചു വരുന്നു.
