Asianet News MalayalamAsianet News Malayalam

26 മാസങ്ങളായി അടഞ്ഞു കിടന്ന വിഴിഞ്ഞം ലൈറ്റ് ഹൗസ് നാളെ സന്ദർശകർക്കായി തുറക്കുന്നു

അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ കോവളം തീരത്തെ പ്രധാന ആകർഷണമാണ് ലൈറ്റ് ഹൗസ്...

The Vizhinjam lighthouse, which has been closed for 26 months, will reopen tomorrow
Author
Thiruvananthapuram, First Published Apr 30, 2022, 10:43 PM IST

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ 26 മാസങ്ങളായി അടഞ്ഞു കിടന്ന വിഴിഞ്ഞം ലൈറ്റ് ഹൗസ് നാളെ സന്ദർശകർക്കായി തുറക്കും. അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ കോവളം തീരത്തെ പ്രധാന ആകർഷണമാണ് ലൈറ്റ് ഹൗസ്. എന്നാൽ കൊവിഡും ലോക്ക്ഡൗണും വന്നതോടെ 2020 മാർച്ചിൽ ലൈറ്റ് ഹൗസിനും താഴ് വീണു.

1972 മേയ് 20നാണ് കോവളം ഹവ്വാ ബീച്ചിനോട് ചേർന്ന് വിഴിഞ്ഞം ലൈറ്റ് ഹൗസ് സ്ഥാപിച്ചത്. മെറ്റൽ അലൈഡ് ലൈറ്റിംഗ് സംവിധാനവും ഒപ്ടിക്കൽ ലെൻസും ഉപയോഗിച്ച് ലൈറ്റ് ഫ്ളാഷിംഗ് നടക്കുന്ന ഇവിടെ പതിനഞ്ച് സെക്കൻഡ് കൂടുമ്പോഴാണ് ലൈറ്റ് ഹൗസിൽ നിന്നുള്ള വെളിച്ചം ദൃശ്യമാകുന്നത്.

അന്താരാഷ്ട്ര മറൈൻ ട്രാക്കറായ മറൈൻ ട്രാഫിക് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ലൈറ്റ് ഹൗസ് ചിത്രങ്ങളുടെ പട്ടികയിലും വിഴിഞ്ഞം ലൈറ്റ് ഹൗസ് ഇടം നേടിയിരുന്നു. ഇന്ന് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാേടെ കൂടുതൽ വിനോദ സഞ്ചാരികൾ കാേവളം സന്ദർശിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ.

Follow Us:
Download App:
  • android
  • ios