18 റിങ്ങുകളുള്ള കിണറില്‍ വെള്ളം നിറഞ്ഞ് മൂന്ന് റിങ്ങുകള്‍ മുകളില്‍ കാണത്തക്ക നിലയിലായിരുന്നു. എന്നാല്‍  നിമിഷങ്ങള്‍ക്കകം കിണറിലെ വെള്ളം താഴ്ന്നു. 

മാന്നാര്‍: ശക്തമായ മഴയെ തുടര്‍ന്ന് കിണറിലെ വെള്ളം പൊങ്ങുകയും തിരയടിച്ച് നിമിഷങ്ങള്‍ക്കകം വെള്ളം വറ്റുന്നതും കണ്ട വീട്ടുകാര്‍ പരിഭ്രാന്തിയിലായി. ബുധനൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ഉത്രം വീട്ടില്‍ അജയ് യുടെ വീടിന്റെ മുന്നിലുള്ള കിണറിലാണ് ശനിയാഴ്ച വൈകുന്നേരം 4.30ന് കിണറിലെ വെള്ളം പൊങ്ങുകയും ഉടന്‍ തന്നെ വറ്റുകയും ചെയ്തത്. 18 റിങ്ങുകളുള്ള കിണറില്‍ വെള്ളം നിറഞ്ഞ് മൂന്ന് റിങ്ങുകള്‍ മുകളില്‍ കാണത്തക്ക നിലയിലായിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കകം കിണറിലെ വെള്ളം താഴ്ന്നു. പിന്നീട് കലങ്ങിയ വെള്ളമാണ് കിണറില്‍ പൊങ്ങിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona