ദേവികുളം ദേശീയ പാതയോരത്ത് കാട്ടുപോത്തിന്റെ തല, എല്ല് മറ്റ് അവശിഷ്ടങ്ങള്‍ നാട്ടുകാര്‍ കണ്ടെത്തിയതോടെയാണ് വേട്ട നടന്ന വിഷയം വനപാലകര്‍ മനസിലാക്കിയത്.
ദേവികുളം: കാട്ടുപ്പോത്തിനെ വേട്ടയാടിയ സംഭവത്തില്‍ തുമ്പ് കണ്ടെത്താന്‍ കഴിയാതെ വനപാലകര്‍. ദേവികുളം ഓള്‍ഡ് ഓടിക്കയിലാണ് കഴിഞ്ഞ ദിവസം 1200 കിലോ തൂക്കംവരുന്ന കാട്ടുപോത്തിനെ വേട്ടയാടി സംഘം കടത്തിയത്. ഇടുക്കി. മൂന്നാറിലെ കാടിനോട് ചേര്‍ന്നുകിടക്കുന്ന മലയോരങ്ങളില്‍ വന്യമ്യഗവേട്ട നടക്കുന്നതായി ഫോറസ്റ്റിന്റെ പ്രത്യേക സംഘം കണ്ടെത്തിയ മാസങ്ങള്‍ പിന്നിടവെയാണ് ദേവികുളം ഓഡിക്കയില്‍ 1200 കിലോ തൂക്കം വരുന്ന കാട്ടുപോത്തിനെ നായാട്ടുസംഘം വെട്ടിക്കടത്തിയത്. ഫോറസ്റ്റ് ഓഫീസിന്റെ മൂക്കിന്റെ താഴെ നടന്ന സംഭവത്തില്‍ നാളിതുവെ തുമ്പ് കണ്ടെത്താന്‍ വനപാലകര്‍ക്ക് കഴിഞ്ഞിട്ടില്ല.
ദേവികുളം ദേശീയ പാതയോരത്ത് കാട്ടുപോത്തിന്റെ തല, എല്ല് മറ്റ് അവശിഷ്ടങ്ങള്‍ നാട്ടുകാര്‍ കണ്ടെത്തിയതോടെയാണ് വേട്ട നടന്ന വിഷയം വനപാലകര്‍ മനസിലാക്കിയത്. വെറ്ററിനറി ഡോക്ടറടക്കം നടത്തി പരിശോധനയിലാണ് വേട്ടയാടലാണ് നടന്നതെന്ന് അധിക്യകര്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാട്ടുപേത്തിനെ വേട്ടയാടിയ സംഘത്തിലെ പ്രതികളെ കണ്ടെത്താന്‍ കഴിയാത്തത് അധികൃതര്‍ക്ക് നാണക്കേടായിരിക്കുകയാണ്. ഉന്നത സംഘമടക്കം അടുത്ത ദിവസം ദേവികുളത്ത് എത്തുമെന്നാണ് സൂചന.
