കെ പി റോഡിൽ കളീക്കൽ ജങ്ഷനിൽ റിയാസിന്‍റെ ഉടമസ്ഥതയിലുള്ള കടക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്‍റെ ഇരു ഗ്ലാസുകളും ബൈക്കിലെത്തിയ രണ്ടംഗ സംഘം കല്ല് ഉപയോഗിച്ച് ഇടിച്ചു തകർക്കുകയായിരുന്നു

ചാരുംമൂട്: കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്‍റെ ഗ്ലാസുകൾ അടിച്ചു തകർത്ത നിലയിൽ. ആദിക്കാട്ടുകുളങ്ങര റിയാസ് മൻസിലിൽ റിയാസിന്റെ ഉടമസ്ഥതയിലുള്ള കാറിന്റെ ഗ്ലാസാണ് സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തത്. വെള്ളിയാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

കെ പി റോഡിൽ കളീക്കൽ ജങ്ഷനിൽ റിയാസിന്‍റെ ഉടമസ്ഥതയിലുള്ള കടക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്‍റെ ഇരു ഗ്ലാസുകളും ബൈക്കിലെത്തിയ രണ്ടംഗ സംഘം കല്ല് ഉപയോഗിച്ച് ഇടിച്ചു തകർക്കുകയായിരുന്നു. കാറിന്റെ ഗ്ലാസ് പൂർണമായി തകർന്നു. കാറിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. പൊലീസ് കേസെടുത്തു. 

'കേരളത്തിന് മാത്രമായി മാറി നിൽക്കാനാവില്ല, മസ്റ്ററിംഗ് നടത്തണമെന്ന് കേന്ദ്ര നിർദേശം'; ആശങ്ക വേണ്ടെന്ന് മന്ത്രി

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...