Asianet News MalayalamAsianet News Malayalam

തലയിൽ തോർത്തിട്ട് കള്ളനെത്തി, കിട്ടിയത് ഒരുപിടി ഏലവും കുരുമുളകും 1500 രൂപയും, സിസിടിവി നോക്കി ശപിച്ച് മടക്കം

നെടുങ്കണ്ടത്തെ വ്യാപാര സ്ഥാപനത്തിൽ മോഷണം

Theft at a shop in Nedunkandam idukki thief caught on cctv
Author
Kerala, First Published Aug 14, 2022, 8:27 PM IST

ഇടുക്കി: നെടുങ്കണ്ടത്തെ വ്യാപാര സ്ഥാപനത്തിൽ മോഷണം. നെടുങ്കണ്ടം പടിഞ്ഞാറെക്കവലയിൽ പ്രവർത്തിക്കുന്ന മില്ലിലാണ് മോഷണം നടന്നത്. രാത്രി ഒരു മണിയോടെയാണ് ഒരാൾ ആയുധങ്ങൾ ഉപയോഗിച്ച് ഷട്ടർ ഉയർത്തി അകത്ത് കയറിയത്. മോഷണത്തെ തുടർന്ന് ഇടുക്കി ഡോഗ് സ്ക്വാഡും വിരടായാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. 

സിസിടിവി ദൃശ്യങ്ങൾക്ക് അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് നെടുങ്കണ്ടം പൊലീസ് പറഞ്ഞു. ബർമുഡ മാത്രം ധരിച്ച് ഷർട്ടിടാതെ തലയിൽ തോർത്തുമുണ്ട്  മറച്ചാണ്  മോഷ്ടാവ് കടയുടെ അകത്ത് കയറിയത്. ചില്ലറയായി സൂക്ഷിച്ചിരുന്ന 1500 രൂപയും ഭരണികളിൽ സൂക്ഷിച്ച അഞ്ച് കിലോ ഏലക്ക, നാല് കിലോ കുരുമുളക് എന്നിവ മാത്രമാണ് നഷ്ടപ്പെട്ടത്. 

കാര്യമായി യാതൊന്നും കിട്ടാതെ വന്നതോടെ സിസിടിവി ക്യാമറയിൽ നോക്കി ശപിച്ചാണ് മോഷ്ടാവ് പോയത്. സമീപത്തെ കടകളിലെ അടക്കം സിസി ടി വി ദൃശ്യങ്ങൾ കേന്ദ്രികരിച്ചും  അന്വേഷണം നടത്തി മോഷ്ടാവിനെ കണ്ടെത്തുവാനുളള ശ്രമത്തിലാണ് നെടുങ്കണ്ടം പൊലീസ്.

Read more: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസ്; വൈദികൻ അറസ്റ്റിൽ

മദ്യലഹരിയിൽ അഴിഞ്ഞാട്ടം, തിരൂരിൽ രണ്ട് യുവാക്കൾ പിടിയിൽ

തിരൂര്‍: മലപ്പുറം തിരൂരില്‍ മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ബിയര്‍ കുപ്പി വച്ച് നാട്ടുകാരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ. നാട്ടുകാരെ ഇവർ അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പറവണ്ണ സ്വദേശിയകളായ നിസാഫ്, യൂസഫ് എന്നിരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം തിരൂര്‍ ബിവറേജസ് ഔട്ട്‍ലെറ്റിന് മുന്നില്‍ നടന്ന സംഭവമാണ് സിസിടിവിയില്‍ പതിഞ്ഞത്.

Read more: മനുഷ്യക്കടത്ത് സംഘത്തിന്റെ ഇരയായ കൊല്ലം സ്വദേശിനിയെ ഒമാനിലെ അപ്പാര്‍ട്ട്മെന്റില്‍ പൂട്ടിയിട്ടിരിക്കുന്നു

മദ്യപിച്ച രണ്ടുപേരാണ് ബിയര്‍ കുപ്പികൊണ്ട് മറ്റുളളവരെ ക്രൂരമായി ആക്രമിക്കുന്നത്. ദീര്‍ഘസമയം ഇവര്‍ പ്രദേശത്ത്  ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. സമീപത്തെ കടയ്ക്കും കേടുപാടുകള്‍ വരുത്തി. ഇതിന് ശേഷം പ്രാദേശിക ചാനല്‍ ക്യാമറാമാനേയും ഇവര്‍ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. പറവണ്ണ സ്വദേശികളായ നിസാഫ്, യൂസഫ് എന്നിരാണ് പിടിയിലായത്. ഒളിവിലായിരുന്നു ഇരുവരും. ഇവരുടെ സുഹൃത്ത് കൂടിയായ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നും തിരൂര്‍ പൊലീസ് അറിയിച്ചു.

 

Follow Us:
Download App:
  • android
  • ios