ഓഫിസിൽ നിന്നു വെള്ളിവിളക്ക് ഉൾപ്പെടെ വിളക്കുകളും കവർന്നു. ഏകദേശം രണ്ടര ലക്ഷം രൂപയോളം വിലവരുന്ന വിഗ്രഹവും വിളക്കുകളുമാണ് നഷ്ടപ്പെട്ടത്

തിരുവനന്തപുരം: കാരക്കോണം ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രത്തിൽ വൻ കവർച്ച. ശിവേലി വിഗ്രഹം ഉൾപ്പെടെ മോഷണം പോയി. ശ്രീകോവിൽ കുത്തിതുറന്നായിരുന്നു മോഷണം.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മോഷണം ക്ഷേത്രത്തിലെ സിസിടിവി ക്യാമകൾ അടിച്ച് തകർത്തതിനു ശേഷമാണ് ശ്രീകോവിലും ഓഫിസും കുത്തിതുറന്നത് ശ്രീകോവിലിനുളളിൽ സൂക്ഷിച്ചിരുന്ന പഞ്ചലോഹ വിഗ്രഹമാണ് കവർന്നത്.

ഓഫിസിൽ നിന്നു വെള്ളിവിളക്ക് ഉൾപ്പെടെ വിളക്കുകളും കവർന്നു. ഏകദേശം രണ്ടര ലക്ഷം രൂപയോളം വിലവരുന്ന വിഗ്രഹവും വിളക്കുകളുമാണ് നഷ്ടപ്പെട്ടത്. 26ാം തിയതി ഉത്സവം തുടങ്ങാനിരിക്കെയാണ് സംഭവം

YouTube video player

കഴിഞ്ഞ ദിവസം വെള്ളറട കിളിയൂർ ഉണ്ണിമിശിഹാ പള്ളിയിലും സമാനമായി കവർച്ച നടന്നിരുന്നു.
പള്ളിപ്പണിക്കായി സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയാണ് വെള്ളറടയിൽ നിന്ന് കവർന്നത്. 

ഈ കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് ഇതേ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും മോഷണം. രണ്ട് കേസുകളിലും വെള്ളറട സിഐയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.